ഇന്ത്യന്‍ വ്യോമസേനയുടെ ഓഫീസില്‍ അതിക്രമിച്ച് കടക്കാൻ ശ്രമം

By Online Desk .23 05 2019

imran-azhar

 

 

പാരീസ്: റാഫേല്‍ യുദ്ധവിമാനത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേല്‍നോട്ടം വഹിക്കാന്‍ പാരീസില്‍ സ്ഥാപിച്ച ഇന്ത്യന്‍ വ്യോമസേനയുടെ ഓഫീസില്‍ മോഷണ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. മോഷണ ശ്രമം നടന്നെന്ന്‌നിര്‍മ്മാണ കമ്പനിയായ ദസോ സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രൊജക്ട് മാനേജ്‌മെന്റ് ടീമിന്റെ പാരീസിലെ സെന്റ് ക്ലൗഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഓഫീസില്‍ ഞായറാഴ്ചയാണ് സംഭവം.മോഷണശ്രമം ചാരവൃത്തിയുടെ ഭാഗമാണോ എന്ന കാര്യം വ്യക്തമല്ല. വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്ടന്‍ റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ പ്രൊജക്ട് മാനേജ്‌മെന്റ് ടീം പാരിസില്‍ പ്രവര്‍ത്തിക്കുന്നത്.സംഭവത്തില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വ്യോമസേനയെ സംബന്ധിച്ച് പ്രാധാന്യമുള്ള ഒരു ഓഫീസില്‍ അതിക്രമിച്ച് കടന്ന സംഭവം ഉണ്ടായിട്ടും ഇതുവരെ പ്രതിരോധ മന്ത്രാലയമോ ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസിയോ പ്രതികരണം നടത്തിയിട്ടില്ല.

OTHER SECTIONS