ആറ്റിങ്ങല്‍ കോടതി സമുച്ചയത്തില്‍ പോക്‌സോ കോടതി വരുന്നു

By Online Desk .23 02 2020

imran-azhar

 

 

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കോടതി സമുച്ചയത്തില്‍ അതിവേഗ പോക്‌സോ കോടതി ആരംഭിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്താകെ 28 കോടതികളാണ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.തിരുവനന്തപുരം ജില്ലയില്‍ തുടങ്ങുന്ന നാലെണ്ണത്തില്‍ ഒന്നാണ് ആറ്റിങ്ങലിലേത്.രാജ്യത്താകെ പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നത് തീര്‍പ്പാക്കാനാണ് സുപ്രീം കോടതി സംസ്ഥാനങ്ങളോട് അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.ഈ സാമ്പത്തിക വര്‍ഷം തന്നെ കോടതികള്‍ ആരംഭിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.ഇന്ന് ജില്ലാ സെക്ഷന്‍ ജഡ്ജി പ്രാഥമിക പരിശോധന നടത്തും. ആറ്റിങ്ങല്‍ പോക്‌സോ കോടതി ഉടന്‍ ആരംഭിക്കാനായി് ബാര്‍ അസോസിയേഷന്‍ ഹാള്‍ വിട്ടു കൊടുക്കാന്‍ തയ്യാറാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.സാമൂഹ്യനീതി വകുപ്പാണ് പദ്ധതി ഏകോപിപ്പിച്ച് നടപ്പിലാക്കേണ്ടത്.

 

OTHER SECTIONS