ആറ്റിങ്ങല്‍ സൂര്യ കൊലക്കേസ്: പ്രതിയുടെ പിതാവ് കൂറുമാറി

By online desk.16 03 2019

imran-azhar

 

 

തിരുവനന്തപുരം: പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സ്വദേശി സൂര്യയെ (26) കൊല്ലപ്പെട്ട കേസില്‍ വിചാരണയ്ക്കിടെ പ്രതിയുടെ പിതാവ് കൂറുമാറി. തന്റെ മകനും കേസിലെ പ്രതിയായ നന്ദു (26) മാനസിക രോഗിയാണെന്നും ചികില്‍സ തുടരുകയാണെന്ന് ശശിധരന്‍ നായര്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നല്‍കി. കൃത്യത്തിന് 8 വര്‍ഷം മുമ്പ് മകന്‍ മാനസിക അസുഖത്തിന് ചികിത്സയിലായിരുന്നുവെന്നും ചികില്‍സ ഇപ്പോഴും തുടരുകയാണെന്നും വിവരങ്ങള്‍ കൊല്ലപ്പെട്ട സൂര്യക്ക് അറിയാമായിരുന്നുവെന്നും പ്രതിയുടെ പിതാവ് പറഞ്ഞു. സൂര്യ കൊലക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം പത്തൊമ്പതാം സാക്ഷിയായി മൊഴി നല്‍കവെയാണ് പ്രതിയുടെ പിതാവ് കൂറുമാറി പ്രതിഭാഗം ചേര്‍ന്നത്.


പ്രതി കൃത്യത്തിനുപയോഗിച്ചതായി പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കത്തിയും വെട്ടുകത്തിയും തങ്ങളുടേതല്ലെന്നും പിതാവ് കോടതിയില്‍ മൊഴി നല്‍കി. കത്തിയും വെട്ടുകത്തിയും പ്രതിയുടെ വീട്ടിലുള്ളതാണെന്ന് പിതാവ് ആറ്റിങ്ങല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ ആദ്യ മൊഴിയാണ് കോടതിയില്‍ തിരുത്തിയത്.


കൂടാതെ കോടതിയില്‍ ഹാദരാക്കിയ ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്ന കറുത്ത സ്‌കൈ ബാഗ് മകന്റേതല്ലെന്നും പിതാവ് മൊഴി നല്‍കി. മുന്‍ ആറ്റിങ്ങല്‍ വില്ലേജ് ഓഫീസര്‍ ആര്‍.എസ്. സജു കോടതിയില്‍ പ്രോസിക്യൂഷന്‍ ഭാഗം പതിനേഴാം സാക്ഷിയായും തിരുവനന്തപുരം ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയിലെ സയന്റിഫിക് അസിസ്റ്റന്റ് എന്‍. സബീന പ്രോസിക്യൂഷന്‍ ഭാഗം പതിനെട്ടാം സാക്ഷിയായും കോടതിയില്‍ മൊഴി നല്‍കി. 2016 ജനുവരി 27 രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് വെട്ടു കത്തി കൊണ്ട് യുവതിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്.


പ്രതി ഷിജു വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തിയത്. സൂര്യയെയും ഡോക്ടര്‍മാരെയും മറ്റും ചേര്‍ത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ താനുമായുള്ള വിവാഹത്തില്‍ നിന്ന് പി•ാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയത്. കൃത്യ നിര്‍വ്വഹണത്തിന് ശേഷം കൊല്ലം തപസ്യ ലോഡ്ജില്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ ടവര്‍ ലൊക്കേഷന്‍ വഴി പൊലീസ് കണ്ടെത്തുകയായിരുന്നു.

 

പ്രതി കൃത്യത്തിന് മൂന്നു മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തില്‍ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാള്‍. കൊലയ്ക്ക് കുറച്ചു നാള്‍ മുമ്പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു. വിവാഹ ആലോചനകള്‍ നടന്നു വരവേയാണ് കൊല്ലപ്പെട്ടത്. കൊലക്ക് തലേന്ന് ഇരുവരും തമ്മില്‍ ഒരു മണിക്കൂര്‍ 10 മിനിറ്റ് സംസാരിച്ചതിന്റെ കാള്‍ ഡീറ്റയില്‍സ് റെക്കോര്‍ഡ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കൂടാതെ പ്രതിക്ക് ലിംഗത്തില്‍ വെരിക്കോസ് വെയിന്‍ അസുഖമുള്ളതായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

OTHER SECTIONS