ലൈംഗിക ആരോപണം ; ചീഫ് ജസ്റ്റിനെ പിന്തുണച്ച് അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും

By anju.20 04 2019

imran-azhar

ഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണത്തില്‍ ജസ്റ്റിസിനെ പിന്തുണച്ച് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും. സംഭവം ബ്ലാക്മെയില്‍ തന്ത്രമെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നുമാണ് അറ്റോണി ജനറല്‍ വേണുഗോപാല്‍ പറഞ്ഞത്.ഇത് അസാധാരണ നടപടിയാണെന്നും ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുകയാണെന്നും തുഷാര്‍ മേത്ത പറഞ്ഞു.

 

വിഷയത്തില്‍ തല്‍ക്കാലം ഉത്തരവ് ഇറക്കുന്നില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ എല്ലാ വശങ്ങളും പരിശോധിച്ച് ഉത്തരവാദിത്തം കാണിക്കണമെന്ന് കോടതി പറഞ്ഞു. ആരോപണങ്ങള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസിന് അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി സുപ്രീം കോടതി സെക്രട്ടറി ജനറല്‍ ജനറല്‍ പറഞ്ഞത്.

 

വിഷയത്തില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തന്റെ നിലപാട് വ്യക്തമാക്കി. പരാതിക്കാരിയായ യുവതിക്കെതിരെ രണ്ട് ക്രിമിനല്‍ കേസുകളുണ്ട്. യുവതിയുടെ ഭര്‍ത്താവിനെതിരെയും കേസുകളുണ്ട്. അരോപണത്തിന്റെ പേരില്‍ താന്‍ രാജിവെക്കില്ലെന്നും, പണംകൊണ്ട് സ്വാധീനിക്കാന്‍ കഴിയാതെ വന്നപ്പോള്‍ തനിക്കെതിരെ പുതിയ നീക്കം നടത്തിയിരിക്കുകയാണ്. കറകളഞ്ഞ ജഡ്ജിയായിരിക്കുക എന്നത് വെല്ലുവിളിയാണെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.ജുഡീഷ്യറിയെ അപമാനിക്കാന്‍ ശ്രമം. ഇങ്ങനെയാണെങ്കില്‍ മാന്യന്മാര്‍ എങ്ങനെ ജഡ്ജിസ്ഥാനത്ത് ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS