ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനു ഇന്ന് തുടക്കം

By online desk.12 02 2019

imran-azhar

 

തിരുവനന്തപുരം: തലസ്ഥാനനഗരിയെ ഭക്തിയുടെ നെറുകെയിലെത്തിക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനു ഇന്ന് ആരംഭം. കേരളത്തിനകത്തും പുറത്തും നിന്ന് നിരവധി ഭക്തജനങ്ങള്‍ ദേവിയെ കണ്ട് വണങ്ങാന്‍ ഇന്ന് ആറ്റുകാല്‍ ക്ഷേത്രനടയിലെത്തും. തെക്കന്‍ കേരളത്തിലെ ക്ഷേത്രോല്‍സവങ്ങളില്‍ പ്രാധാന്യമേറിയതാണ് ആറ്റുകാല്‍ പൊങ്കാല. രാത്രി 9.15 നു ആരംഭിക്കുന്ന അത്താഴ ശ്രീബലിക്ക് ശേഷം 10.20 ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി എന്‍.വിഷ്ണു നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ ദേവിയെ കാപ്പ്‌കെട്ടി കുടിയിരുത്തും. 14 ന് രാവിലെ 8.45 ഓടെ കുത്തിയോട്ട വ്രതമാരംഭിക്കും. 20 ന് 10.15 ന് പണ്ടാര അടുപ്പില്‍ തീ പകരുതോടെ ഭക്തജനങ്ങളുടെ മനസ്സില്‍ ഭക്തിയുടെ അഗ്നിയെരിയും. ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദിക്കുന്നത്.

 

20 ന് നടക്കുന്ന് പൊങ്കാല ദിവസത്തില്‍ 40 ലക്ഷം പരം സ്ത്രീകള്‍ ആറ്റുകാലില്‍ പൊങ്കാല സമര്‍പ്പണത്തിനുഎത്തു മന്നാണ് കണക്കാക്കുന്നത്. പഴയകാല ഗിസ് ലോകറെക്കോഡ് മറികടക്കാനും ഇത്തവണ സാധ്യതയുണ്ട്. മഹോത്സവത്തിനോടനുബന്ധിച്ച കലാപരിപാടികളുടെ ഉദ്ഘാടനം ഇണ് വൈകിട്ട് 6.30 ന് നടന്‍ മമ്മൂട്ടി നിര്‍വഹിക്കും. ചടങ്ങില്‍ ആറ്റുകാല്‍ അംബാ പുരസ്‌കാരം പാലിയം ഇന്ത്യാ ചെയര്‍മാന്‍ ഡോ. എം.ആര്‍. രാജഗോപാലിനു സമ്മാനിക്കും. തുടര്‍ന്ന് 7.30 ഓടെ വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഉണ്ടായിരിക്കും. അംബ,അംബിക,അംബാലിക എന്നി വേദികളിലായി ഭക്തിഗാനമേള,തിരുവാതിര,നാരായണീയ പാരായണം,ശാസ്തീയനൃത്തം,ഭജന തുടങ്ങിയ പരിപാടികളുമുണ്ടാകും.

 

തോറ്റം പാട്ട് ഉത്സവനാളില്‍ തന്നെ ആരംഭിക്കും. കണ്ണകിയുടെ നേത്രാഗ്നിയില്‍ ചുട്ടെരിഞ്ഞ മധുരാപുരിയെ കുറിച്ചുള്ള കഥകളിലൂടെയായിരിക്കും തോറ്റം പാട്ടിന്റെ ആരംഭം. മഹിഷാസുരവധം കഴിഞ്ഞ് ഭക്തരുടെ മുന്നി ല്‍ പ്രത്യക്ഷയായ ദേവിയെ സ്തുതിച്ച് സ്ത്രീകള്‍ പൊങ്കാലയിട്ടു വെെന്നെല്ലാമുള്ള ചിലപ്പതികാരത്തിന്റെ കഥകളായിരിക്കും തോറ്റം പാട്ടിലുണ്ടാവുക. സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്ഠിച്ച് അഭീഷ്ടസിദ്ധി കൈവരിക്കാനാണ് സ്ത്രീകള്‍ പൊങ്കാലയിടുന്നത്. പൊങ്കാലയ്ക്ക് പുതിയ മകലം,പച്ചരി,ശര്‍ക്കര,നെയ്യ്,നാളികേരം എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഭൂമിയെ പ്രതിനിധീകരിക്കുന്ന മകലവും അരിയും മറ്റു ഭൂതങ്ങളായ വായു,ജലം,ആകാശം,അഗ്നി എന്നിവയും ചേര്‍ന്ന് ഒന്നാകുതാണ് പൊങ്കാല നിവേദ്യം.

 

ദേവിയെ കാപ്പുകെറ്റി കുടിയിരുത്തിയാല്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് വിളക്ക്‌കെട്ടുകള്‍ ക്ഷേത്രത്തിലേക്കെത്തും. വിളക്ക് കെട്ടുകള്‍ റോഡു മാര്‍ഗം കൊണ്ടു വരുന്നതിന് വേണ്ട സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി രീതിയില്‍ നടപ്പിലാക്കും. ഉത്സവദിനങ്ങളില്‍ നാലരയോടെ നട തുറന്ന് പതിവ് പൂജകളോടെ രാത്രി ഒന്ന് വരെ ചടങ്ങുകള്‍ തുടരും.

 

OTHER SECTIONS