ഓഗസ്റ്റ് 15 റിപ്പബ്ലിക് ദിനം..! ലോക വിഡ്ഢിത്തരവുമായി ഡല്‍ഹി പൊലീസ്

By Online Desk .13 08 2019

imran-azhar

 

 

ന്യൂഡല്‍ഹി: ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ഡേ എന്ന് തെറ്റായി പരാമര്‍ശിച്ച ഡല്‍ഹി പൊലീസിനെതിരെ കേസ്. ഡല്‍ഹി പോലീസിന്റെ സൗത്ത് ഡല്‍ഹി യൂണിറ്റാണ് തെറ്റായ പരാമര്‍ശം നടത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഓഗസ്റ്റ് 15 റിപ്പബ്ലിക് ഡേ എന്നാണ് അച്ചടിച്ചിരിക്കുന്നത്.


ഇതിനെതിരെ മഞ്ജീത് സിംഗ് ചംഗ് എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇത്തരം ഉത്തരവുകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിക്കാതെ പുറത്തിറക്കാറില്ലെന്നും അതിനാല്‍ ഗുരുതരപിഴവാണെന്നും മഞ്ജീത് സിംഗ് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിശോധിച്ച ചീഫ് ജസ്റ്റീസ് ഡി.എന്‍. പാട്ടീല്‍, ജസ്റ്റീസ് സി. ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് ഹര്‍ജി കൂടുതല്‍ വാദത്തിനായി ബുധനാഴ്ചത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവിലുണ്ടായത് സാന്ദര്‍ഭികമായുള്ള പിഴവു മാത്രമാണെന്നു കരുതാനാവില്ലെന്നു കോടതി നിരീക്ഷിച്ചതായാണ് അറിയുന്നത്.

OTHER SECTIONS