വിമോചന നേതാവ് ഓങ് സാൻ സൂചിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ച് കോടതി

By vidya.06 12 2021

imran-azhar

 

മ്യാന്മാർ: വിമോചന നേതാവ് ഓങ് സാൻ സൂചിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചു.പട്ടാള ഭരണകൂടത്തിനെതിരായ പ്രവർത്തനങ്ങൾക്കെതിരെ പതിനൊന്നോളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

 

ഫെബ്രുവരി മുതൽ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു ഓങ് സാൻ സൂചി.എന്നാൽ ഇവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയും നേതാക്കളെ തടവിൽ വെച്ചുമാണ് മ്യാന്മറിൽ സൈന്യം ഭരണം പിടിച്ചത്.

 


സൂചിക്കെതിരായ ശിക്ഷാനടപടിക്കെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്. 76 കാരിയാണ് ഓങ് സാൻ സൂചി.കോടതി ശിക്ഷിച്ചെങ്കിലും ഓങ് സാൻ സൂചിയെ എപ്പോഴാണ് ജയിലിലേക്ക് മാറ്റുകയെന്ന് വ്യക്തമല്ല.

 

OTHER SECTIONS