ഓ​സ്ട്രേലി​യ​യി​ലെ നി​ശാ​ക്ല​ബി​ൽ ഉണ്ടായ വെ​ടി​വ​യ്പിനെ തുടർന്ന് നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

By uthara.13 04 2019

imran-azhar

 

സിഡ്നി: ആസ്ട്രേലിയയിലെ മെൽബണിൽ നിശാക്ലബിൽ ഉണ്ടായ വെടിവയ്പിൽ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട് . ഞായറാഴ്ച പുലർച്ചെയാണ് ഓസ്ട്രേലിയയിലെ നിശാക്ലബിൽ വെടിവെപ്പുണ്ടായത്. നിരവധി പേർ വെടിവെപ്പ് നടക്കുമ്പോൾ ലവ് മെഷീൻ എന്ന ക്ലബിന് മുന്നിൽ ഉണ്ടാകുകയും ചെയ്തു .

 

ഇതുമായി ബന്ധപ്പെട്ടുള്ള കൊടുത്താൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല . അതേ സമയം സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടപടികൾ ആരംഭിച്ചു കഴിഞ്ഞു . വെടിവെപ്പ് ഉണ്ടായി കഴിഞ്ഞിട്ടും ക്ലബ് പ്രവർത്തിച്ചതായും റിപ്പോർട്ടിൽ പറയുന്നു .

OTHER SECTIONS