ഓസ്‌ട്രേലിയയിൽ ഒട്ടകങ്ങളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു

By Sooraj Surendran.14 01 2020

imran-azhar

 

 

സിഡ്‌നി: കാട്ടുതീ ബാധിച്ച ഓസ്‌ട്രേലിയയിൽ ഒട്ടകങ്ങളെ കൂട്ടത്തോടെ വെടിവെച്ചു കൊന്നു. ജനവാസമേഖലകളിൽ കടന്നുകയറിയ ഒട്ടകങ്ങളെയാണ് പ്രൊഫഷണല്‍ ഷൂട്ടര്‍മാർ ഹെലികോപ്റ്ററിൽ നിന്ന് വെടിവെച്ചുകൊന്നത്. കാട്ടുതീ കാരണം കടുത്ത വരൾച്ച നേരിടുന്ന ഓസ്‌ട്രേലിയയിൽ ഒട്ടകങ്ങൾ ജനവാസമേഖലകളിലെത്തി അമിതമായി വെള്ളം കുടിച്ചു വറ്റിക്കുകയും, വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയൻ ഭരണകൂടത്തിന്റെ നടപടി.

 

23000ത്തോളം പേർ താമസിക്കുന്ന ഓസ്‌ട്രേലിയയിലെ എപിവൈ പ്രദേശത്ത് ഇപ്പോൾ വരള്‍ച്ച രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഏകദേശം 50 കോടിയിലധികം ജീവജാലങ്ങളാണ് കാട്ടുതീയിൽ ഇതുവരെ തുടച്ചുനീക്കപ്പെട്ടിരിക്കുന്നത്. പതിനായിരത്തോളം ഒട്ടകങ്ങളെ വെടിവെച്ചുകൊല്ലാൻ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.

 

 

OTHER SECTIONS