ഫേസ്ബുക്കും ഗൂഗിളും വാര്‍ത്തകള്‍ക്ക് പ്രതിഫലം നല്‍കണം; നിയമം പാസാക്കി ഓസ്‌ട്രേലിയ

By Rajesh Kumar.26 02 2021

imran-azhar

 


കാന്‍ബെറ: ഫേസ്ബുക്കും ഗൂഗിളുമടക്കമുള്ള സ്ഥാപനങ്ങള്‍ ഉള്ളടക്കം പങ്കിടുന്നതിന് രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന നിയമം പാസാക്കി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ബില്ലിന് വ്യാഴാഴ്ച അനുമതി നല്കിയത്.

 

പുതിയ നിയമത്തോടെ സര്‍ക്കാരും കമ്പനികളും തമ്മില്‍ മാസങ്ങള്‍ നീണ്ട തര്‍ക്കമാണ് അവസാനിച്ചത്. എന്നാല്‍, പ്രതിഫല കാര്യത്തില്‍ കമ്പനികളുമായി ധാരണയിലെത്താന് ഇനിയും സമയമെടുക്കും.

 

ഫേസ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നടത്തിയ ചര്‍ച്ചയിലെ ധാരണയനുസരിച്ചുള്ള ഭേദഗതികളും നിയമത്തില്‍ വരുത്തിയിട്ടുണ്ട്. ഭേദഗതികള്‍ വരുത്തിയതോടെ ഓസ്‌ട്രേലിയയില്‍ വാര്‍ത്തകള്‍ പങ്കിടുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഫേസ്ബുക്ക് ചൊവ്വാഴ്ച പിന്‍വലിച്ചിരുന്നു.

 

രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളുമായി പ്രതിഫലവിഷയത്തില്‍ ഗൂഗിള്‍ ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്.

 

 

OTHER SECTIONS