By Priya.21 05 2022
ഓസ്ട്രേലിയയില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു.നിലവിലെ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ലേബര്‍ നേതാവ് ആന്റണി അല്‍ബനീസും തമ്മിലാണ് മത്സരം.ദശലക്ഷക്കണക്കിന് ജനങ്ങളാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്.സിഡ്നിയിലെ കുക്ക് സീറ്റിലെ ലില്ലി പില്ലി പബ്ലിക് സ്കൂളില്‍ തന്റെ പെണ്മക്കള്ക്കും ഭാര്യ ജെന്നിക്കുമൊപ്പം പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വോട്ട് രേഖപ്പെടുത്തി.കുക്കിന്റെ പ്രാദേശിക വോട്ടര്‍മാരെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
അതിന് ശേഷം ലേബര്‍ നേതാവ് ആന്റണി അല്‍ബനീസ് വോട്ട് രേഖപ്പെടുത്തി. 'എനിക്ക് എല്ലാ ഓസ്ട്രേലിയക്കാരെയും പ്രതിനിധീകരിക്കണം എന്നതാണ് എന്റെ സന്ദേശം. രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത കാലത്തായി ഒരുപാട് ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്. നിലവിലെ സര്‍ക്കാരിനെക്കുറിച്ചുള്ള എന്റെ വിമര്‍ശനങ്ങളിലൊന്നാണ് സ്കോട്ട് മോറിസണ്‍ വിഭജനം തേടുന്നത് എന്നതാണ്. ഐക്യത്തിനും പൊതുലക്ഷ്യത്തിനും പകരം വ്യത്യാസവും വോട്ട് ചെയ്തതിന് ശേഷം അല്‍ബാനീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.