ഓസ്‌ട്രേലിയന്‍ നഗരം സിഡ്‌നിയില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനം

By RK.05 12 2021

imran-azhar

 


സിഡ്‌നി: ഓസ്‌ട്രേലിയയിലെ നഗരമായ സിഡ്‌നിയില്‍ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിന്റെ സമൂഹ വ്യാപന. നേരത്തെ ക്വീന്‍സ്ലന്‍ഡില്‍ ഒരാള്‍ക്കും,ന്യൂസൗത്ത് വെയ്ല്‍സില്‍ 15 പേര്‍ക്കും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു.

 

സിഡ്‌നിയില്‍ പ്രാദേശികമായി 5 പേര്‍ക്കു വൈറസ് ബാധിച്ചെന്നാണ് വിവരം. രണ്ടു സ്‌കൂളുകളില്‍ നിന്നും ഒരു ജിംനേഷ്യത്തില്‍ നിന്നും കോവിഡ് വ്യാപിച്ചെന്നാണ് കരുതുന്നത്.

 

ദോഹയില്‍ നിന്നുള്ള വിമാനത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളില്‍ നിന്നാണ് ഓസ്‌ട്രേലിയയില്‍ വൈറസ് വ്യാപിച്ചത്. പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധനയും കര്‍ശനമാക്കി.

 

 

OTHER SECTIONS