ഓസ്ട്രിയയില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

By സൂരജ് സുരേന്ദ്രൻ .19 11 2021

imran-azhar

 

 

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഓസ്ട്രിയയില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

 

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 14,212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

രാജ്യത്ത് 66 ശതമാനം ജനങ്ങള്‍ മാത്രമാണ് നിലവിൽ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.

 

വാക്സിനേഷനിൽ വളരെ പിന്നിലാണ് രാജ്യം.

 

ഈ സാഹചര്യത്തിൽ ഡിസംബര്‍ മാസം മുതല്‍ എല്ലാ മേഖലകളിലും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുമെന്ന് ചാന്‍സിലര്‍ അലക്‌സാണ്ടര്‍ സ്‌കലെന്‍ബര്‍ഗ് അറിയിച്ചിട്ടുണ്ട്.

 

യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന രാജ്യമാണ് ഓസ്ട്രിയ.

 

OTHER SECTIONS