തൃശ്ശൂരില്‍ അജ്ഞാത ബോട്ടുകള്‍ കണ്ടുവെന്ന് തീരദേശ സംരക്ഷണ സമിതി

By Neha C N.25 08 2019

imran-azhar



 

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൂരിക്കുഴി കമ്പനിക്കടവില്‍ അജ്ഞാത ബോട്ടുകള്‍ കണ്ടുവെന്ന തീരദേശ സംരക്ഷണ സമിതി അംഗങ്ങളുടെ അറിയിപ്പിനെ തുടര്‍ന്ന് തീരത്ത് പോലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തി. കയ്പമംഗലം പോലീസ് പരിധിയിലാണ് സംഭവം നടന്നത്. സംശയകരമായ നിലയില്‍ മൂന്ന് ബോട്ടുകള്‍ കണ്ടുവെന്നായിരുന്നു വിവരം. എന്നാല്‍ തിരച്ചലില്‍ ഒന്നും കണ്ടെത്താനായില്ല.

 


ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ പെരിഞ്ഞനം വാസ്‌കോ ബീച്ച് മുതലാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുകള്‍ കണ്ടത്. കരയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ഉള്ളിലായിട്ടായിരുന്നു ബോട്ടുകള്‍. കയ്പമംഗലം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഴീക്കോട് കോസ്റ്റല്‍ പോലീസും തിരച്ചില്‍ സംശയകരമായ ഒന്നും കണ്ടത്തെനായില്ല. എന്നാല്‍ ഫിഷറീസ് വകുപ്പിന്റെ ബോട്ട് തെരച്ചില്‍ നടത്തുന്നത് കണ്ട് ബോട്ടുകള്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

 


രാത്രി പത്തര വരെ ഫിഷറീസ് വകുപ്പിന്റെ ബോട്ടുകള്‍ തിരച്ചില്‍ നടത്തി. എന്നാല്‍ അജ്ഞാത ബോട്ടുകളിലൊരെണ്ണം ലൈറ്റ് ഓഫ് ചെയ്യുകയും പിന്നെ കാണാതാവുകയും ചെയ്‌തെന്ന് കടലോര ജാഗ്രത സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. തീവ്രവാദികള്‍ എത്തിയേക്കുമെന്ന ഭീഷണി നില നില്‍ക്കുന്നതിനാല്‍ തീരദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

 

OTHER SECTIONS