പട്ടാപ്പകലും ഓട്ടോകൊള്ള !

By Online desk.16 May, 2018

imran-azhar

 

 

 

തിരുവനന്തപുരം : തലസ്ഥാനത്ത് ഓട്ടോകൊള്ള കൂടിവരുന്നു. സാധാരണ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന വാഹനമാണ് ഓട്ടോറിക്ഷ. എന്നാൽ , തലസ്ഥാന നഗരിയിൽ ഓട്ടോ കൊള്ളയാണ് നടക്കുന്നത്. രാത്രി ഒമ്പതുമണിക്ക് ശേഷം ഓട്ടോ മീറ്ററിൽ വരുന്ന ചാർജിന്റെ ഇരട്ടി കൊടുക്കണം എന്ന നിയമം നിലനിൽക്കുന്നുണ്ട്. അഞ്ചു മണി കഴിയുന്നതോടെ ഈ നിയമത്തെ ദുരുപയോഗം ചെയ്യുന്ന ഓട്ടോക്കാരാണ് തലസ്ഥാനത്ത് കൂടുതൽ.യാത്രക്കാരോട് അപമര്യാദയായാണ്  ചില ഡ്രൈവർമാരുടെ പെരുമാറ്റം. മീറ്റർ ഇടാൻ യാത്രക്കാർ പറയണം എന്ന അവസ്ഥയാണ്. മീറ്ററിലെ ചില്ലറ പൈസകൾ കണക്കാക്കാറില്ല . സാധാരണക്കാരന്റെ വണ്ടിയെന്നത് ഇപ്പോൾ മാറിത്തുടങ്ങിയിരിക്കുന്നു. നിരവധി യാത്രക്കാർക്ക് പരാതിയുണ്ടെങ്കിലും അതിന് പുറകെ നടക്കാൻ സാധിക്കാത്തത് കൊണ്ടു മാത്രമാണ് പരാതികൾ ഉയർന്നുവരാത്തത്. ഡിജിറ്റൽ ലോകത്തിൽ യുവതലമുറ യൂബർ ,ഒലെ തുടങ്ങിയവ ആശ്രയിക്കാം. എന്നാൽ സാധാരണക്കാരായ ജനങ്ങൾ ഇനി എന്ത് മാര്ഗം സ്വീകരിക്കുമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്.

OTHER SECTIONS