തിരുവനന്തപുരത്ത് സവാരിക്കിടെ പ്ലാവ് ഒടിഞ്ഞ് ഓട്ടോറിക്ഷയിൽ വീണ് ഡ്രൈവർ മരിച്ചു

By സൂരജ് സുരേന്ദ്രൻ .13 01 2021

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറും അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുമായ വിഷ്ണു(27)ആണ് മരിച്ചത്.

 

ഉച്ചയോടുകൂടിയാണ് സംഭവം. മരക്കടമുക്കിൽ റോഡിന് സമീപം നിന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ കടപുഴകി വീഴുകയായിരുന്നു. രണ്ട് ദിവസമായി മഴ യും ,കാറ്റും കടുത്ത തൊടെ റോഡരുകിൽ നിൽക്കുന്ന മരങ്ങൾ അപകട ഭീഷണിയുയർത്തുകയാണ്.

 

കഴിഞ്ഞ മഴയത്ത് ഈ പ്രദേശത്ത് പല ഭാഗങ്ങളിലായി നിരവധി മരങ്ങൾ കടപുഴുകി വീണു. റവന്യൂ അധികാരികളും, തദ്ദെശ സ്ഥാപനങ്ങളും, മരാമത്ത് വകുപ്പും യോജിച്ച് അപകടത്തിലാക്കാൻ സാധ്യതയുള്ള മരങ്ങൾ മുറിച്ച് മാറ്റി അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറൊട് ആവശ്യപ്പെട്ടു.

 

ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. വിഷ്ണു സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

OTHER SECTIONS