ഭക്ഷണം തൊണ്ടയില്‍ നിന്നിറങ്ങിയതിന്റെ ലക്ഷണമില്ല, പൊടിയന്റെ മരണം പട്ടിണി മൂലമെന്ന് സൂചന

By Veena Viswan.21 01 2021

imran-azharമുണ്ടക്കയം: ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് കോട്ടയത്ത് വൃദ്ധ ദമ്പതികളില്‍ പൊടിയന്‍ (80) മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ട്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന.

 

ആന്തരികാവയവങ്ങള്‍ ചുരുങ്ങുകയും ഭക്ഷണം തൊണ്ടയില്‍ നിന്നും ഇറങ്ങിയതിന്റെ ലക്ഷണമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പട്ടിണി മരണമാണോന്ന് സ്ഥിരീകരിക്കാന്‍  അവയവങ്ങള്‍ രാസപരിശോധനയക്ക് അയച്ചു.

 


കൂടുതല്‍ രാസപരിശോധന നടത്തുന്നതിലൂടെ പൊടിയന്‍ ഭക്ഷണം കഴിക്കാവുന്ന അവസ്ഥിയിലായിരുന്നോ എന്നും വ്യക്തമാകും. അവശനിലയില്‍ കണ്ടെത്തിയ ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഭര്‍ത്താവ് മരിക്കുകയായിരുന്നു.

 

ഇളയമകന്‍ റെജി ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും ആരും സഹായിക്കാതിരിക്കാന്‍ വീട്ടിനു പുറത്ത് പട്ടിയെ കെട്ടിയിട്ടിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. വിശദമായ ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

OTHER SECTIONS