ഡിവൈഎഫ്ഐ നേതാവിന്റെ ഓട്ടോറിക്ഷക്ക് തീയിട്ടു; പേരാവൂരില്‍ ഇന്ന് ഓട്ടോ പണിമുടക്ക്

By Anju N P.07 Dec, 2017

imran-azhar

 

പേരാവൂര്‍: പേരാവൂരില്‍ ഡിവൈഎഫ്ഐ നോതാവിന്റെ ഓട്ടോറിക്ഷയ്ക്കു സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. പേരാവൂര്‍ മേഖല ട്രഷറര്‍ പുതുശ്ശേരി പത്തായപുരയില്‍ പി.റഹീമിന്റെ ഓട്ടോറിക്ഷയ്ക്കാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണു സംഭവം. വീടിനു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പൂര്‍ണമായി കത്തിനശിച്ചു. ഓട്ടോറിക്ഷ യുണിയന്‍ പേരാവൂര്‍ സിഐടിയു നേതാവാണു റഹിം.

 

ഓട്ടോറിക്ഷയിലെ രേഖകള്‍ പുറത്തു വാരിയിട്ട് കത്തിച്ചു കളഞ്ഞിട്ടുമുണ്ട്. സമീപത്തുണ്ടായിരുന്ന കാറിനും പക്ഷിക്കൂടിനും തീപടര്‍ന്ന് നാശമുണ്ടായി. വീടിനു സമീപത്ത് പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. തീയിട്ടത് രാഷ്ട്രീയ കാരണങ്ങളാലല്ലെന്നും ഓട്ടോയില്‍ യാത്ര ചെയ്തപ്പോള്‍ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ തിരിച്ചടിയാണെന്നുമാണും പോസ്റ്ററില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു പേരാവൂരില്‍ ഇന്ന് മൂന്നു മണിവരെ ഓട്ടോറിക്ഷകള്‍ പണിമുടക്കും

 

OTHER SECTIONS