By Sooraj Surendran .18 11 2019
ന്യൂ ഡൽഹി: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് എട്ട് സൈനികരെ കാണാതായി. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. കരസേനയുടെ നേതൃത്വത്തിൽ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്ന സൈനികരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. വൈകീട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. ലേയില്‍നിന്നുള്ള പോലീസ് സംഘവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകും. ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. സമാന സംഭവത്തിൽ ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയില്‍ രണ്ട് പേരെ കാണാതായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പിടിച്ചടക്കലുകളും യുദ്ധങ്ങളും ഇന്നും നിലയ്ക്കാത്ത ഒരിടമാണ് സിയാച്ചിൻ.