അവിനാശി അപകടകാരണം ലോറി യുടെ ടയർ പൊട്ടിയതല്ല..ഡ്രൈവർ ഉറങ്ങിയതുതന്നെ

By online desk .21 02 2020

imran-azhar

 

കോയമ്പത്തൂര്‍: അവിനാശിയില്‍ പത്തൊമ്പതു പേരുടെജീവൻ കവർന്ന അപകടത്തിനു കാരണം ലോറിയുടെ ടയര്‍ പൊട്ടിയതല്ലെന്നു വ്യക്തമായി. ഡ്രൈവർ ഉറങ്ങിപ്പോതു തന്നെയാണ് അപകടത്തിനിടയാക്കിയതെന്നാ ണ് മോട്ടോർ വാഹന വകുപ്പിന്‍റെ നിഗമനം.

 

ഡ്രൈവര്‍ എ.ഹേമരാജ് മൊഴിയിൽ നിന്നുള്ള ആദ്യനിഗമനം ലോറിയുടെ ടയര്‍പൊട്ടി നിയന്ത്രണം വിട്ടതാണെന്നായിരുന്നു . എന്നാല്‍, വിശദമായ പരിശോധനയില്‍ ടയര്‍ പൊട്ടിയിട്ടില്ലെന്നു കണ്ടെത്തി. ഹേമരാജിന്‍റെ വാദം മോട്ടോര്‍വാഹന വകുപ്പ് തള്ളിക്കളഞ്ഞു.അതേ സമയം ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഈറോഡ് പോലീസ് കേസെടുത്തിട്ടുള്ളത് കൂടാതെ അശ്രദ്ധമായി വാഹനമോടിക്കല്‍ 279, 337, 304 (എ) എന്നീ മൂന്നു വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഡ്രൈവര്‍ ഹേമരാജിനെ ഈറോഡ് പോലീസ് കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കൂടാതെ ഹേമരാജിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.

OTHER SECTIONS