ചിലർ ഒരുപാട് കഷ്പെടുന്നുണ്ട് എന്നെ ബംഗ്ലാദേശുകാരി ആക്കാൻ ; വ്യാജ പ്രൊഫൈലുകൾക്കെതിരേ പ്രതികരണവുമായി ആയിഷ സുൽത്താന

By Aswany mohan k.15 06 2021

imran-azhar

 

 


കൊച്ചി: വ്യാജ പ്രൊഫൈലുകൾക്കെതിരേ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന.

 

സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ പ്രൊഫൈലുകൾക്കെതിരേ ഫെയിസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു ആയിഷ.

 

താൻ ആരാന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാന്നു, അപ്പോ ഞാൻ പറഞ്ഞൂ തരാം താൻ ആരാന്നും ഞാൻ ആരാന്നും...

 


ചിലർ ഒരുപാട് കഷ്പെടുന്നുണ്ട് എന്നെ ബംഗ്ലാദേശ്കാരി ആക്കാൻ- എന്നായിരുന്നു ആയിഷയുടെ പ്രതികരണം. വ്യാജപ്രൊഫൈലുകളിൽ നൽകിയിട്ടുള്ള വിവരങ്ങളടക്കം ഷെയർ ചെയ്തുകൊണ്ടാണ് പോസ്റ്റ്.

 

ആയിഷ ലക്ഷദ്വീപുകാരിയല്ലെന്നും ബംഗ്ലാദേശ് സ്വദേശിനിയാണെന്നും വരുത്തി തീർക്കുന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രാഫൈലുകളിൽ വ്യക്തമാക്കുന്നത്.

 

ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയത്തിൽ പ്രതികരണവുമായി ആയിഷ സുൽത്താന തന്നെ രംഗത്തെത്തിയത്.

 

OTHER SECTIONS