അയോധ്യയയിലെ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നൽകി യോ​ഗി സർക്കാർ

By online desk .25 11 2020

imran-azharഅയോധ്യയിലെ വിമാനത്താവളം ഇനി ശ്രീരാമന്റെ പേരിലറിയപ്പടും. മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്ന പേരിലാണ് അറിയപ്പെടുക. വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നൽകാനുള്ള തീരുമാനത്തിന് ഉത്തർപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സിവിൽ വ്യോമയാന മന്ത്രാലയത്തിന് മന്ത്രിസഭ അംഗീകരിച്ച പ്രമേയം കൈമാറാനും തീരുമാനിച്ചു.

 

രാമക്ഷേത്ര നിർമാണത്തിനുളള ശിലാസ്ഥാപനം നടത്തിയതിന് ശേഷം അയോധ്യയിൽ നടന്ന ആദ്യ ദീപാവലിയാണ് ഇപ്പോൾ‌ കഴിഞ്ഞത്.
2018 ലെ ദീപാവലി ഉത്സവ സമയത്തായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ വിമാനത്താവളം പ്രഖ്യാപിച്ചത്. 2021 ഡിസംബറിനകം വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം.

OTHER SECTIONS