അയോധ്യ: പള്ളി തകര്‍ത്തത് കോടതി പരിഗണിച്ചില്ല, ജമായത്ത് ഉലുമ അല്‍ ഹിന്ദ് പുന:പരിശോധനാ ഹര്‍ജി നല്‍കി

By Sooraj Surendran .02 12 2019

imran-azhar

 

 

ന്യൂ ഡൽഹി: അയോധ്യ കേസിൽ സുപ്രീംകോടതി വിധിക്കെതിരെ ജമായത്ത് ഉലുമ അല്‍ ഹിന്ദ് സംഘടനാ പുനഃപരിശോധനാ ഹർജി നൽകി. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകികൊണ്ടുള്ള മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചാംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി തെറ്റാണെന്നും, 1934 ല്‍ ബാബറി മസ്ജിദിന്റെ മകുടങ്ങള്‍ തകര്‍ത്തതും 1949 ല്‍ പള്ളിക്കുള്ളില്‍ രാമ വിഗ്രഹങ്ങള്‍ കൊണ്ടു വെച്ചതും അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാതെയാണ് കോടതിയുടെ ഉത്തരവെന്നും പുനഃപരിശോധനാ ഹർജിയിൽ പറയുന്നു. നിലവിലെ കോടതി ഉത്തരവിനെതിരെ മറ്റു ചില സംഘടനകളും പുനഃപരിശോധനാ ഹർജി നൽകുമെന്നാണ് റിപ്പോർട്ടുകൾ. പുനഃപരിശോധനാ ഹർജി നൽകുന്നതിൽ വിലക്കില്ലെന്നും അതുകൊണ്ട് ഹർജി നൽകേണ്ടത് അത്യാവശ്യമാണെന്നും ജമായത്ത് ഉലുമ അല്‍ ഹിന്ദ് അധ്യക്ഷന്‍ മൗലാന അര്‍ഷാദ് മദനി പറഞ്ഞു.

 

OTHER SECTIONS