അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രത; കാസർഗോഡ് ചിലയിടങ്ങളിൽ നിരോധനാജ്ഞ

By Chithra.08 11 2019

imran-azhar

 

കാസർഗോഡ് : അയോദ്ധ്യ കേസിൽ ഇന്ന് വിധി വരാനിരിക്കെ കേരത്തിലും ജാഗ്രതാ നിർദേശം. മുൻകരുതലെന്നോണം കാസർഗോഡിലെ ചില മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹോസ്ദുർഗ്, ചന്ദേര എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ നവംബർ 11 വരെ തുടരും. അയോദ്ധ്യ വിധി വരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കണ്ടിരുന്നു.

 

വിധി വരാനിരിക്കെ സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചും സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും ഡിജിപി ഗവർണറെ ധരിപ്പിച്ചിരുന്നു. സുപ്രീം കോടതയുടെ വിധി എന്ത് തന്നെയായാലും പ്രതികരണങ്ങൾ സംയമനത്തോടെയുള്ളതാകണം എന്ന് മുഖ്യമന്ത്രിഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

OTHER SECTIONS