റിപ്പബ്ലിക്ക് ദിനത്തില്‍ അയോദ്ധ്യയിലെ പള്ളി നിര്‍മാണം ആരംഭിക്കും

By Veena Viswan.18 01 2021

imran-azhar

 

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ പള്ളിയുടെ ഔദ്യോഗിക നിര്‍മാണോദ്ഘാടനം റിപ്പബ്ലിക്ക് ദിനത്തില്‍ നടക്കും. രാമക്ഷേത്രം പണിയുന്ന സ്ഥലത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തിയും വൃക്ഷത്തൈകള്‍ നട്ടും രാവിലെ 8.30ന് നിര്‍മാണോദ്ഘാടനം നടത്തും.

 

പള്ളി പണിയുന്നതിനായി ആറുമാസം മുമ്പ് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. മനുഷ്യരാശിയുടെ പ്രധാന വെല്ലുവിളികളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് വൃക്ഷത്തൈകള്‍ നടുന്നതെന്ന് ട്രസ്റ്റ് അറിയിച്ചു.

 

സുപ്രീം കോടതി വിധിപ്രകാരം പള്ളി പണിയാനായി ധന്നിപ്പുര്‍ ഗ്രാമത്തില്‍ അഞ്ചേക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി എന്നിവ പള്ളിസമുച്ചയത്തിലുണ്ടാകും.

OTHER SECTIONS