ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കൊറിയന്‍ മോഡല്‍

By mathew.25 06 2019

imran-azhar


ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കൊറിയന്‍ മോഡലാണെന്ന് വിദഗ്ധര്‍.

പദ്ധതി വിവിധ രാജ്യങ്ങളിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിന്ന് എടുത്തതാണെന്നും പ്രധാനമായും കൊറിയയുടെ യൂണിവേഴ്സല്‍ ഹെല്‍ത്ത് കെയര്‍ പ്രോഗാമിനോടാണ് കടപ്പാടെന്നും ആയുഷ്മാന്‍ ഭാരതിന്റെ സിഇഒ ഇന്ദു ഭുഷന്‍ വ്യക്തമാക്കി. പ്രൈമറി, സെക്കണ്ടറി, ടെറിട്ടറി തലത്തില്‍ നടപ്പാക്കുന്നതാണ് കൊറിയയുടെ ഇന്‍ഷുറന്‍സ് പദ്ധതിയെന്നും ഇന്ദു ഭുഷന്‍ പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇന്ത്യയിലെ ആയുഷ്മാന്‍ ഭാരത്. 1963ല്‍ തന്നെ കൊറിയന്‍ പാര്‍ലമെന്റ് യൂണിവേഴ്സല്‍ ഹെല്‍ത്ത് കെയര്‍ നിയമം നടപ്പാക്കിയിരുന്നു.

കൊറിയയിലെ 97 ശതമാനം ജനങ്ങളും പങ്കാളിത്ത ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാണ്. ശേഷിക്കുന്ന ദരിദ്രരില്‍ ദരിദ്രരായ മൂന്നുശതമാനം പേര്‍ക്കാണ് പബ്ലിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

 

OTHER SECTIONS