ആശങ്ക മാറാതെ ആഴിമല

By സൂരജ് സുരേന്ദ്രൻ .01 03 2021

imran-azhar

 

 

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25 പേരുടെ ജീവനുകളാണ് കോവളത്തിനും അടിമലത്തുറയ്ക്കുമിടയിൽ കടലിൽ പൊലിഞ്ഞത്. ആഴിമലയിലും അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആഴിമല ബീച്ചിൽ നാല് പേരുടെ ജീവനുകളാണ് കടലെടുത്തത്. മാർച്ചിൽ നാല് പെൺകുട്ടികളും കടലിൽ വീണ് മരിച്ചിരുന്നു.

 

പാറക്കെട്ടുകളിൽ ഫോട്ടോഷൂട്ടും, സെൽഫിയെടുപ്പുമാണ് പലപ്പോഴും അപകടം ക്ഷണിച്ച് വരുത്തുന്നത്.

 

ആഴിമലയിൽ സുരക്ഷാ സംവിധാനങ്ങൾ പരിമിതമാണ്. ബീച്ചിന്റെ ഒരു ഭാഗത്ത് മാത്രമാണ് ലൈഫ് ഗാർഡുകളുള്ളത്.

 

സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും പരിമിതമാണ്. കഴിഞ്ഞ ദിവസം ശക്തമായ കടലേറ്റമാണ് ഇവിടെ ഉണ്ടായത്.

 

OTHER SECTIONS