മലയാളിയും പാകിസ്ഥാനിലെ ഇടതുപക്ഷ രാഷ്ട്രീയ നേതാവുമായി ബി.എം കുട്ടി അന്തരിച്ചു

By Neha C N.25 08 2019

imran-azhar

 

ഇസ്ലാമാബാദ്: മലയാളിയും പാകിസ്ഥാനിലെ ഇടതുപക്ഷ നേതാവും മുതിര്‍ന്ന പത്ര പ്രവര്‍ത്തകനുമായ ബി.എം കുട്ടി (ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി) അന്തരിച്ചു. 89 വയസ്സായിരുന്നു. ഇന്ന് രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം.

 

1930-ല്‍ മലപ്പുറം തിരൂരില്‍ ജനിച്ച ബി.എം കുട്ടി പിന്നീട് പാകിസ്ഥാനിലേയ്ക്ക് കുടിയേറി പാര്‍ക്കുകയായിരുന്നു. പിന്നീട് പാകിസ്ഥാന്‍ രാഷ്ട്രീയത്തിലെ മുന്‍ നിരയിലുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായി മാറി. ആറ് പതിറ്റാണ്ടായി പാകിസ്ഥാനിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ബി.എം കുട്ടി. 'സിക്സ്റ്റി ഇയേഴ്സ് ഇന്‍ സെല്‍ഫ് എക്സൈല്‍ - എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി' എന്ന ശ്രദ്ധേയ കൃതി ഇദ്ദേഹം രചിച്ചതാണ്. പാകിസ്ഥാന്‍ പീസ് കോയലിഷന്‍(പി.പി.എല്‍) സെക്രട്ടറി ജനറലും പാകിസ്താന്‍ ലേബര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചു വരികയായിരുന്നു.

 

OTHER SECTIONS