ദീപികയ്ക്ക് തന്നെ പോലെയൊരു ഉപദേഷ്ടാവിനെ ആവശ്യമുണ്ട്; ബാബ രാംദേവ്

By online desk.14 01 2020

imran-azharജെഎൻയു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്യാംപസിൽ എത്തിയതു മുതൽ സംഘപരിവാർ കേന്ദ്രങ്ങളിൽനിന്ന് കടുത്ത വിമർശനമാണു ബോളിവുഡ് നടി ദീപിക പദുകോൺ നേരിടുന്നത്. ഇതിനു പിന്നാലെ ദീപികയ്‌ക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ബാബ രാംദേവ്. രാജ്യത്തെ കുറിച്ച് കൂടുതൽ മനസിലാക്കിയിട്ടുവേണം ദീപിക വലിയ തീരുമാനങ്ങൾ എടുക്കാനെന്നാണ് ബാബ രാംദേവിന്റെ വിമർശനം.

 

ആദ്യം സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ വിഷയങ്ങൾ പഠിക്കുകയും നമ്മുടെ രാജ്യത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുകയും വേണമെന്നും ഈ അറിവ് നേടിയ ശേഷം അവർ വലിയ തീരുമാനങ്ങൾ എടുക്കണമെന്നും ദീപികയ്ക്ക് തന്നെ പോലെയുള്ള ഒരു ഉപദേഷ്ടാവിനെ ആവശ്യമുണ്ടെന്നുമാണ് രാംദേവിന്റെ പരാമർശം. ഇൻഡോറിൽ സംസാരിക്കുകയായിരുന്നു രാം ദേവ്.

 

OTHER SECTIONS