അമേരിക്കയിൽ കൊടിയേരിയെ സന്ദർശിച്ച്‌ സിനിമ താരം ബാബു ആന്റണി

By online desk.30 01 2020

imran-azhar

 

അമേരിക്കയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച്‌ സിനിമ താരം ബാബു ആന്റണി. തന്റെ ഫേസ്ബുക് പേജിലൂടെയാണ് കൊടിയേരിക്കും ഭാര്യ വിനോദിനിക്കുമൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. വിദഗ്ധ ചികിത്സക്കായി കുടുംബത്തിനൊപ്പം അമേരിക്കയിൽ എത്തിയതാണ് കോടിയേരി.

 

അമേരിക്കയിലെ ഹിൽട്ടൺ ഹ്യൂസ്റ്റൺ പ്ലാസ മെഡിക്കൽ സെന്ററിൽ എത്തിയാണ് ബാബു ആന്റണി കോടിയേരിയെ സന്ദർശിച്ചത്. ഒരു മാസത്തെ ചികിത്സക്കായാണ് സഖാവ് അമേരിക്കയിൽ എത്തിയത്. പരിശോധനക്ക് ശേഷം തുടർ ചികിത്സ ആവശ്യമായി വന്നാൽ അവധി നീട്ടും. രണ്ടാഴ്ച പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്താണ് കോടിയേരി ചികിത്സ ആവശ്യത്തിനായി അമേരിക്കയിൽ എത്തിയത്.

 

 

 

OTHER SECTIONS