യുപിയിൽ 13 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്തു കൊന്ന് അമ്മ ജീവനൊടുക്കി

By സൂരജ് സുരേന്ദ്രൻ .26 02 2021

imran-azhar

 

 

ലക്നൗ: മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന വാർത്തയാണ് ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്നും പുറത്തുവരുന്നത്.

 

13 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് അമ്മ ജീവനൊടുക്കി. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമായി.

 

വ്യാഴാഴ്ച പുലർച്ചെയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. ജിതേന്ദ്രിയെന്ന 23കാരിയാണ് സ്വന്തം ആൺ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

 

വലിയ ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

 

പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

 

ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു ജിതേന്ദ്രിയുടെ മരണം. കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്.

 

സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

 

OTHER SECTIONS