കോപ്പർ ടി ഘടിപ്പിച്ച യുവതി പ്രസവിച്ചു; പ്രസവിച്ചപ്പോൾ കുഞ്ഞിന്റെ കയ്യിലുണ്ട് കോപ്പർ ടി

By Sooraj Surendran .18 07 2020

imran-azhar

 

 

വിയറ്റ്നാം: ഗർഭനിരോധനത്തിനായി സ്ത്രീകൾക്ക് ഗർഭാശയത്തിനുള്ളിൽ നിക്ഷേപിക്കാവുന്ന 'T' ആകൃതിയുള്ള ചെറിയ ഉപകരണങ്ങളാണ് ഗർഭാശയവലയം അഥവാ ഐയുഡി. ഇവ ദീർഘകാലം ഉപയോഗിക്കാവുന്ന ഒന്നാണ്. കോപ്പർ ടി ഘടിപ്പിച്ച യുവതി പ്രസവിച്ചെന്ന വാർത്തയാണ് ലോകം മുഴുവൻ വൈറലായിക്കൊണ്ടൊരിക്കുന്നത്. പ്രസവത്തിലൂടെ നവജാത ശിശു അമ്മയുടെ ഗർഭാശയത്തിൽ ഘടിപ്പിച്ച കോപ്പർ ടിയുമായാണ് പുറത്തുവന്നത്. അത് കയ്യിൽ പിടിച്ചു കിടക്കുന്ന നവജാത ശിശുവിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വടക്കൻ വിയറ്റ്‌നാമിനെ ഹായ്‌പോങ്ങ് നഗരത്തിലെ ഹായ്‌പോങ്ങ് ഇന്റർനാഷണൽ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഡോക്ടർ ട്രാൻ വിയറ്റ് ഫുവോങ് ആണ് ചിത്രം പകർത്തിയതും പങ്കുവെച്ചതും. ചിത്രം എടുത്തപ്പോൾ ഇത്രയും ശ്രദ്ധിക്കപ്പെടുമെന് കരുതിയിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

 

ഗർഭനിരോധന മാർഗങ്ങളിൽ ഒന്നായ ഇത് എടുത്തുമാറ്റിയാൽ ഗർഭം ധരിക്കുവാനുള്ള കഴിവ് തിരിച്ചുകിട്ടുന്ന ജനനനിയന്ത്രണത്തിന്റെ ഏറ്റവും ഫലവത്തായ ഒരു താൽക്കാലിക മാർഗ്ഗം ആണ്. അതിനാൽ ഉടനേ കുട്ടി വേണ്ട എന്നുള്ളവർക്കും, പ്രസവങ്ങൾ തമ്മിലുള്ള ഇടവേള ക്രമീകരിക്കാനും ഇത് ഏറ്റവും ഫലപ്രദമാണ്. ഇവയ്ക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല. ലൈംഗിക ജീവിതത്തെയും കോപ്പർ ടി ബാധിക്കില്ല. കോപ്പർ ടി തടി കൂട്ടില്ലെന്നതാണ് വാസ്തവം. ഇത് തടി കൂട്ടുന്നതായി ചില ആളുകൾ വാദിക്കുന്നതിൽ വാസ്തവമില്ലെന്നു സാരം.

 

OTHER SECTIONS