ബാധ ഒഴിപ്പിക്കാന്‍ ദുര്‍മന്ത്രവാദം ; 50 കാരനെ ഭാര്യയും മക്കളും ചേര്‍ന്ന് ചവിട്ടി കൊന്നു

By UTHARA.16 11 2018

imran-azhar

ഗുജറാത്ത് : ബാധ ഒഴിപ്പിക്കാന്‍ ദുര്‍മന്ത്രവാധം നടത്തി ഭാര്യയും മക്കളും മരുമക്കളും ചേര്‍ന്ന് 50 കാരനെ ചവിട്ടി കൊന്നു.ഗുജറാത്തിലെ സൂറത്തിലെ കട്ടാര്‍ഗാം സ്വദേശി കഞ്ചികുംഭാരാണ് കൊല്ലപ്പെട്ടത് .ഇയാളുടെ ഭാര്യയേയും നാലു മക്കളേയു മരുമക്കളേയുംസംഭവം നടന്നതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു .

 

ശനിയാഴ്ച രാത്രി പിതാവിന്റെ ദേഹത്ത് ദുഷ്ട ശക്തികളുണ്ടെന്നും നെഞ്ചില്‍ കയറി ചവിട്ടിയാൽ ഒഴിഞ്ഞുപോകാകുമെന്നും ആണ് മക്കളുടെ മൊഴി. മയക്കുഗുളിക നൽകി ബിഹാവിനെ തറയിൽ കിടത്തിയതിന് ശേഷം നാലു മക്കളും മരുമകളും ചേർന്ന് പിതാവിന്റെ നെഞ്ചില്‍ ചവിട്ടുകയും ശരീരത്തില്‍ ചാടുകയും ചെയ്തു . 50 കാരനയാ പിതാവ് ശ്വാസകോശത്തിന് പരിക്കേറ്റാണ് മരണമടഞ്ഞത് .

 

മരിച്ച കിടന്ന പിതാവിന്റെ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു .എന്നാൽ മൃതദേഹം പോലീസ് വീണ്ടെടുക്കുകയും ചെയ്തു.പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷമാണ് പോലീസ് പ്രതികളെ പിടികൂടിയതും കൊലപാതക കുറ്റം ഉള്‍പ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തത് .

OTHER SECTIONS