ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് ബാഡ്മിന്റണ്‍ താരം സൈന നേവാള്‍

By online desk.29 01 2020

imran-azhar

 


ന്യൂഡല്‍ഹി: ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് ബാഡ്മിന്റണ്‍ താരം സൈന നേവാള്‍. ഇന്ന് ഡല്‍ഹിയില്‍ വെച്ചാണ് സൈന ബിജെപിയിൽ ചേർന്നത്. സൈനയുടെ സഹോദരി ചന്ദ്രന്‍ഷുവും ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങാണ് ഇരുവര്‍ക്കും അംഗത്വം നല്‍കിയത്. പിന്നീട് ഇരുവരും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയെ സന്ദര്‍ശിച്ചു.

 

24 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്. 2015-ലും ഒന്നാം സ്ഥാനത്തേക്കെത്തിയിട്ടുണ്ട്. രാവും പകലും പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയുടെ രീതി എനിക്ക് ഇഷ്ടമാണ്. രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിനായി നല്ലപ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അതില്‍ ചേരാനായതില്‍ സന്തോഷിക്കുന്നുവെന്നും  സൈന പറഞ്ഞു. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്തുണച്ചുകൊണ്ടുള്ള സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഹരിയാന സ്വദേശിയാണ് 29-കാരിയായ സൈന നേവാള്‍.

 

 

OTHER SECTIONS