ബഹ്‌റൈനില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ റോബോട്ടുകളുടെ സേവനം

By praveenprasannan.26 05 2020

imran-azhar

മനാമ: ബഹ്‌റൈനില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ റോബോട്ടുകളുടെ സേവനം ഉപയോഗിക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഇബ്രാഹിം ഖലീല്‍ കാനൂ ഹെല്‍ത് സെന്ററിലെ ഐസൊലേഷന്‍ കേന്ദ്രത്തിലാണ് മൂന്ന് റോബോട്ടുകളെ ഉപയോഗിക്കുന്നത്.


രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിച്ച് നല്‍കുന്നത് ആദ്യ റോബോട്ടാണ്. രോഗിയുടെ മുഖം തിരിച്ചറിയാനും റോബോട്ടിനാകും.കണ്‍ട്രോള്‍ റൂമില്‍ റോബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കും. റോബോട്ട് മുഖേന രോഗിക്ക് ഡോക്ടറുമായി സംസാരിക്കാനാകും.


രണ്ടാമത്തെ റോബോട്ട് മരുന്നും ഭക്ഷണവും രോഗിക്ക് എത്തിക്കുന്നതിന് പുറമെ ശ്വസനോപകരണങ്ങള്‍, മൈക്രോസ്‌കോപ്പ്, രക്തസമ്മര്‍ദ്ദം അളക്കുന്ന ഉപകരണം തെര്‍മല്‍ കാമറ തുടങ്ങിയവയും റോബോട്ടില്‍ ഘടിപ്പിക്കാം.ഉയര്‍ന്ന ശരീരോഷ്മാവുള്ള ആളുകള്‍ അകത്തെത്തുന്നത് തടയാന്‍ പ്രവേശന കവാടങ്ങളിലും ഈ റോബോട്ടിനെ ഉപയോഗിക്കാം.


മൂന്നാം റോബോട്ട് ഐസൊലേഷന്‍ മുറികളില്‍ അണുനശീകരണം നടത്തും. രോഗികളും ആരോഗ്യ പ്രവര്‍ത്തകരും നേരിട്ട് ഇടപഴകുന്നത് കുറയ്ക്കാന്‍ റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താനാകും.

 

OTHER SECTIONS