റോബർട്ട് വധേരയ്ക്ക് ഇടക്കാല ജാമ്യം

By Sooraj Surendran .02 02 2019

imran-azhar

 

 

ന്യൂ ഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റോബർട്ട് വധേരയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഫെബ്രുവരി 16 വരെയാണ് വധേരയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് കേസ് അന്വേഷിച്ചിരുന്നത്. രാഷ്ട്രീയ രംഗത്തേക്ക് കാൽവെപ്പ് നടത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവാണ് റോബർട്ട് വധേര. ഫെബ്രുവരി ആറാം തീയതി ഹാജരാകണമെന്നും വധേരയോട് കോടതി ആവശ്യപ്പെട്ടു. സ്പെഷ്യൽ കോടതി ജഡ്ജി അരവിന്ദ് കുമാറാണ് ഉത്തരവിട്ടത്.

OTHER SECTIONS