വയലിനിസ്റ് ബാലഭാസ്‌ക്കറിന്റെ മരണം ; കലാഭവൻ സോബി പറയുന്നത് കള്ളമെന്ന് നുണപരിശോധനാ റിപ്പോർട്ട്

By online desk .12 11 2020

imran-azhar

 


തിരുവനന്തപുരം: അന്തരിച്ച വലയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപെട്ടു സുഹൃത്ത് കലാഭവൻ സോബി പറയുന്നകാര്യങ്ങൾ കള്ളമെന്ന് നുണ പരിശോധന റിപ്പോർട്ട്. അപകടസമയത്ത് കള്ളക്കടത്തുസംഘത്തെ കണ്ടുവെന്നുപറഞ്ഞ സോബിയുടെ മൊഴിയാണ് കളവാണെന്ന് നുണപരിശോധനാ റിപ്പോർട്ടിൽ പറയുന്നത് . സോബി പറഞ്ഞ റൂബിൻ തോമസിനെ സി ബി ഐ കണ്ടെത്തി. ബാലഭാസ്‌ക്കർമാരിക്കുമ്പോൾ റൂബിൻ തോമസ് ബംഗളൂരുവിൽ ആയിരുന്നു . കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും,കള്ളക്കടത്തു സംഘത്തിന് അപകടവുമായി ബന്ധമുണ്ടോ എന്ന പരിശോധന തുടരുന്നുവെന്നും സി ബി ഐ അറിയിച്ചു. അപകടം ഉണ്ടാകുന്നതിനുമുമ്പ് അജ്ഞാതർ ബാലഭാസ്‌ക്കർ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകർത്തിരുന്നുവെന്നും മരണത്തിനുപിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നുമാണ് സോബി സി ബി ഐക്ക് മൊഴിനൽകിയത്.ഈ കാര്യത്തിൽ കൂടുതൽ വ്യക്തതെ വരുത്തുന്നതിനായാണ് അന്വേഷണസംഘം നുണപരിശോധനാ നടത്തിയത്.

OTHER SECTIONS