ബാലഭാസ്‌ക്കറിന്റെ മരണം സി ബി ഐ സംഘം ലക്ഷ്മിയുടെ മൊഴി എടുത്തു

By online desk .04 08 2020

imran-azhar


തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയിൽ നിന്നും സി.ബി .ഐ സംഘം മൊഴി രേഖപ്പെടുത്തി. ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയാണ് സംഘം മൊഴി രേഖപ്പെടുത്തിയത്. ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപെട്ട കേസ് ദിവസങ്ങൾക്കുമുൻപാണ് സി ബി ഐ ഏറ്റെടുത്തത്. പ്രാഥമിക എഫ് ഐ ആറും സി ബി ഐ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് സി ബി ഐ സംഘം മൊഴി എടുക്കൽ ആരംഭിച്ചത്.

 


2018 സെപ്റ്റംബർ 25 പുലർച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. അപകടത്തിൽ മകൾക്കും ബാലഭാസ്‌ക്കറിനും ജീവൻ നഷ്ടമായി. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിൽ തുടക്കം മുതലേ ദുരൂഹതകൾ ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ മാനേജർ ആയ പ്രകാശൻ തമ്പിയും സുഹൃത്തായ വിഷ്ണു സോമസുന്ദരമടക്കമുള്ളവർ മാസങ്ങൾക്കുശേഷം സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായതോടെ ആണ് ബാലഭാസ്‌ക്കറിന്റെ മരണത്തെ കുറിച്ച് വീണ്ടും സംശയങ്ങൾ ഉടലെടുത്തത് .

 


എന്നാൽ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു എങ്കിലും സംഭവത്തിൽ ദുരൂഹതയില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. എന്നാൽ ബാലഭാസ്‌ക്കറിന്റെ കുടുംബം അപകടത്തെ കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് പറഞ്ഞു സർക്കാരിനെ സമീപിക്കുകയായിരുന്നു.

 

OTHER SECTIONS