മെഹബൂബ് അബ്ദുള്ളയാണ് വി ഐ പി എന്ന് പറഞ്ഞിട്ടില്ല, പൊലീസ് പ്രതിയുടെ അടുത്ത് എത്തിയിട്ടുണ്ട്: ബാലചന്ദ്രകുമാര്‍

By Avani Chandra.15 01 2022

imran-azhar

 

താന്‍ പറഞ്ഞ വി ഐ പി മെഹബൂബ് അബ്ദുള്ളയാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പൊലീസ് വി ഐ പിയുടെ തൊട്ടടുത്ത് എത്തിയതായി സൂചനയുണ്ട്. നടിയെ ആക്രമിച്ച കേസില്‍ വി ഐ പിക്ക് എത്രത്തോളം പങ്കുണ്ടെന്ന് അറിയില്ലെന്നും ബാലചന്ദ്ര കുമാര്‍ ഒരു പ്രമുഖ ചാനലിനോട് വ്യക്തമാക്കി. കൂടാതെ വി ഐ പിയെ കാവ്യ മാധവന്‍ ഇക്ക എന്ന് വിളിച്ച് സംസാരിച്ചിരുന്നായി ബാലചന്ദ്ര കുമാര്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് ആരോപിക്കുന്ന വിഐപിയെ തിരിച്ചറിഞ്ഞുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം.

 

ഇതിനിടെ ദിലീപ് കേസിലെ വിഐപിയെന്ന് ആരോപിക്കുന്ന കോട്ടയം സ്വദേശി മെഹബൂബ് താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ദിലീപ് കേസിലെ വി ഐ പി താനല്ലെന്ന് കോട്ടയം സ്വദേശി മെഹബൂബ് അബ്ദുള്ള പ്രതികരിച്ചു. മൂന്നു വര്‍ഷം മുന്‍പ് ഖത്തറില്‍ 'ദേ പുട്ട്' തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാറാണ്. ആ വിഐപി താനല്ലെന്ന് തനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും . ബാക്കി അന്വേഷണത്തില്‍ കണ്ടുപിടിക്കട്ടെ. മൂന്ന് വര്‍ഷം മുന്‍പ് ദിലീപിനെ വീട്ടില്‍ പോയി കണ്ടിരുന്നു. അവിടെ കാവ്യയും മാതാപിതാക്കളും ഉണ്ടായിരുന്നു. ചായ കുടിക്കുകയും ബിസിനസ് കാര്യങ്ങള്‍ സംസാരിക്കുകയും മാത്രമാണ് ചെയ്തതെന്നും മെഹബൂബ് വെളിപ്പെടുത്തി.

 

OTHER SECTIONS