സ്‌കൂളുകളിലും കോളജുകളിലും തന്റെ കവിതകള്‍ ഇനി മുതല്‍ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

By Ambily chandrasekharan.19 Mar, 2018

imran-azhar

 

തിരുവനന്തപുരം: കുട്ടികള്‍ക്കിനി പഠിക്കുവാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ് കവിതകള്‍ ഉണ്ടാവില്ല. തന്റെ കവിതകള്‍ ഇനി മുതല്‍ സ്‌കൂളുകളിലോ കോളജുകളിലോ പഠിപ്പിക്കരുതെന്നും തന്റെ രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്നുമുള്ള ആവശ്യവുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്തെത്തിയിരിക്കുകയാണ്. വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിലും കോഴ വാങ്ങി അധ്യാപകരെ നിയമിക്കുന്നതിലും പ്രതിഷേധിച്ചാണ് ചുള്ളിക്കാട് ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിച്ചത്.