ബാലക്കോട്ട് ഭീകര ക്യാമ്പുകൾ സജീവം; കാഷ്‌മീരിൽ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ഭീ​ക​ര​രു​ടെ പ​ദ്ധ​തി പരാജയപ്പെടുത്തി സൈന്യം

By Sooraj Surendran.23 09 2019

imran-azhar

 

 

ശ്രീനഗർ: ജമ്മു കാഷ്‌മീരിൽ ഭീകരാക്രമണം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. 40 കിലോ സ്‌ഫോടകവസ്തുക്കളും സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കാഷ്മീർ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മാരകമായ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. കഠുവായിൽ നിന്നുമാണ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്.

 

അതേസമയം പുൽവാമ ചാവേറാക്രമണത്തെ തുടർന്ന് സൈന്യം തകർത്ത ബാലക്കോട്ടെ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും പ്രവർത്തനമാരംഭിച്ചതായി റിപ്പോർട്ട്. അഞ്ഞൂറിലധികം ഭീകരർ അതിർത്തിയിൽ നുഴഞ്ഞുകയറാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. കരസേന മേധാവി ബിപിൻ റാവത്ത് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് ഇനിയും എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പാക്കിസ്ഥാൻ ഊഹിക്കട്ടെയെന്നും ബിപിൻ റാവത്ത് പറഞ്ഞു.

 

OTHER SECTIONS