കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

By Chithra.07 10 2019

imran-azhar

 

ശ്രീനഗർ : ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കും. രണ്ട് മാസങ്ങൾക്ക് ശേഷമാണ് കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നിലനിന്നിരുന്ന വിലക്ക് നീങ്ങുന്നത്. കശ്മീരിൽ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് വിലക്ക് നീക്കുന്നത്.

 

ഒക്ടോബർ 10 മുതൽ വിനോദസഞ്ചാരികൾക്ക് കശ്മീരിലേക്ക് വരാൻ തടസ്സമില്ലെന്ന് കശ്മീർ ഭരണകൂടം അറിയിച്ചു. കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ഗവർണർ, ചീഫ് സെക്രട്ടറി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച ഒരു അവലോകന യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് കശ്മീരിൽ നിലനിന്നിരുന്ന വിലക്ക് നീക്കാൻ തീരുമാനമായത്.

 

സുരക്ഷാനടപടികളുടെ ഭാഗമായി ആർട്ടിക്കിൾ 370 പിൻവലിച്ച സമയത്ത് കശ്മീർ വിടാൻ വിനോദസഞ്ചാരികളോട് കശ്മീർ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കശ്മീരിലെ നേതാക്കളെ വീട്ടുതടങ്കലിലാക്കുന്നതും സേനയെ കൂടുതലായി താഴ്വരകളിൽ വിന്യസിച്ചതും.

OTHER SECTIONS