ചുമരിൽ ഒട്ടിച്ച വാഴപ്പഴത്തിന്റെ വില 85 ലക്ഷം!!!

By Chithra.07 12 2019

imran-azhar

 

ലക്ഷങ്ങൾ വിലമതിക്കുന്ന വാഴപ്പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ, മയാമി ബീച്ചിലെ ആർട്ട് ബേസലിലാണ് 85 ലക്ഷം രൂപ വിലമതിക്കുന്ന വാഴപ്പഴം വിറ്റ് പോയത്.

 

മൗറീസിയോ കാറ്റലൻ എന്ന കലാകാരന്റെ സൃഷ്ടിയാണ് ചുമരിൽ ഒട്ടിച്ച വാഴപ്പഴം. കൊമേഡിയൻ എന്ന് പേരിട്ടിരിക്കുന്ന ഇൻസ്റ്റലേഷൻ നിമിഷനേരം കൊണ്ടാണ് വിറ്റുപോയത്. മൂന്ന് എഡിഷനുകളായി പെറോട്ടിൻ ഗാലറി അവതരിപ്പിച്ച ഈ ഇൻസ്റ്റലേഷന്റെ മറ്റ് രണ്ട് എഡിഷനുകളും വിറ്റുപോയി.

 

ഒരു ചുവരിൽ വാഴപ്പഴം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ചതായിരുന്നു മൗറീസിയോ കാറ്റലന്റെ ഇൻസ്റ്റലേഷൻ. ലോക വ്യവസായത്തിന്റെ അടയാളമായാണ് വാഴപ്പഴം ഉപയോഗിച്ചതെന്നും നർമ്മത്തിലൂടെ ആശയം കൈമാറാനുള്ള ഏറ്റവും നല്ല ഉപായമാണ് വാഴപ്പഴമെന്നും ഗാലറി ഉടമ ഇമ്മാനുവൽ പെറോട്ടിൻ പറയുന്നു.

OTHER SECTIONS