ബ​ന്ദി​പ്പൂർ രാ​ത്രിയാ​ത്രാ​ നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ളം; സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി

By Sooraj Surendran.19 02 2020

imran-azhar

 

 

ന്യൂ ഡൽഹി: ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. മലബാർ മേഖലയിലേക്കുള്ള ചരക്ക് നീക്കത്തെ ഗതാഗത നിരോധനം രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. മാനന്തവാടി ഗോണിക്കുപ്പ മൈസൂര്‍ പാത അംഗീകരിക്കാനാകില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ദേശീയപാത 766ല്‍ ഗതാഗത നിരോധനത്തിന് പറഞ്ഞ കാരണങ്ങള്‍ ബദല്‍ പാതയ്ക്കും ബാധകമാണെന്നും സർക്കാർ പറഞ്ഞു. മാത്രമല്ല ബദൽ പാത വികസിപ്പിക്കേണ്ടി വന്നാൽ വനഭൂമിയും, കൃഷി ഭൂമിയും നശിപ്പിക്കേണ്ടി വരുമെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

 

OTHER SECTIONS