ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ കലാപം; ക്ഷേത്രത്തിൽ ഖുർആൻ കൊണ്ടുവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്

By Vidya.21 10 2021

imran-azhar

 

ധാക്ക: ബംഗ്ലാദേശിൽ നവരാത്രി ആഘോഷങ്ങൾക്കിടെ പൂജ പന്തലുകൾ വ്യാപകമായി ആക്രമിക്കുകയും, ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും ആക്രമിച്ച് അഗ്നിക്കിരയാക്കിയ സംഭവം മുൻകൂട്ടി പദ്ധതിയിട്ടതെന്ന് സൂചന.

 

ഹിന്ദുക്കളുടെ ആരാധനാ സ്ഥലത്ത് വിശുദ്ധ ഖുർആനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഒരു സംഘം അക്രമങ്ങൾ ആരംഭിച്ചത്.

 

 


എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ ഇക്ബാൽ ഹുസൈൻ എന്ന മുപ്പത്തിയഞ്ചുകാരനായ യുവാവാണ് മതഗ്രന്ഥം കൊണ്ട് വച്ചതെന്ന് തെളിഞ്ഞിരിക്കുകയാണ്. ദുർഗാപൂജ നടക്കുന്ന വേദിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്.

 

 


യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്യാനായില്ല.എന്നാൽ രാജ്യത്ത് ദിവസങ്ങൾ നീണ്ടു നിന്ന കലാപത്തിൽ പൊലീസ് 41 പേരെ അറസ്റ്റ് ചെയ്യുകയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

 

 

 

OTHER SECTIONS