ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ്; ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് നഷ്ടമായി

By online desk.14 11 2019

imran-azhar

 


ഇന്‍ഡോര്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലദേശിന്റെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 12ല്‍ നില്‍ക്കെ ഓപ്പണര്‍മാരായ ഇമ്രുല്‍ കയേസ് (18 പന്തില്‍ ആറ്), ഷദ്മാന്‍ ഇസ്ലാം (24 പന്തില്‍ ആറ്) എന്നിവരാണ് പുറത്തായത്. 18 പന്തില്‍ ഒരു ഫോര്‍ ഉള്‍പെടെ ആറ് റണ്‍സെടുത്ത കയേസിനെ ഉമേഷ് യാദവ് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഷദ്മാന്‍ ഇസ്‌ലാമിനെ ഇഷാന്ത് ശര്‍മ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിക്കുകയും ചെയ്തു.


ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് 12 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സ് എടുത്തിട്ടുണ്ട്. മൂന്ന് റണ്‍സോടെ ക്യാപ്റ്റന്‍ മോമിനുല്‍ ഹഖ്, രണ്ട് റണ്‍സ് നേടി മുഹമ്മദ് മിഥുന്‍ (0) എന്നിവരാണ് ക്രീസില്‍. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

 

 

OTHER SECTIONS