ഒക്ടോബർ 22ന് രാജ്യവ്യാപക ​ബാ​ങ്ക് പ​ണി​മു​ട​ക്ക്

By Sooraj Surendran.17 10 2019

imran-azhar

 

 

ന്യൂ ഡൽഹി: ഈ മാസം 22ന് ബാങ്കുകൾ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉൾപ്പെടെയുള്ള നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനം. പണിമുടക്കിൽ രാജ്യത്തെ മുഴുവൻ ബാങ്കിലെ ജീവനക്കാരും പങ്കെടുക്കുമെന്നാണ് വിവരം. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.

OTHER SECTIONS