ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലേക്ക്

By online desk.24 11 2020

imran-azhar

 

 

തിരുവനന്തപുരം:സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലേക്കാവുന്നു. ഇനി മുതല്‍ മാസത്തിലെ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കും.സംസ്ഥാനതല ബാങ്ക് സമിതിയാണ് തീരുമാനമെടുത്തത്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് അവധി നല്‍കിയത്.സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ല.

 

അതേസമയം സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ദുരന്ത നിവാരണ വകുപ്പ് ഇളവ് പ്രഖ്യാപിച്ചു.ട്യൂഷന്‍ സെന്ററുകള്‍, തൊഴില്‍ അധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുമതി നല്‍കി.കമ്പ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഹാളിന്റെ 50 ശതമാനമേ വിദ്യാര്‍ത്ഥികളുടെ എണ്ണം പാടുള്ളൂ. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകളും തുറക്കാന്‍ അനുമതിയില്ല.

OTHER SECTIONS