ബാർ കോഴ കേസ്: കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

By Sooraj Surendran.30 10 2020

imran-azhar

 

 

കൊച്ചി: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ബാർ കോഴ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചാലക്കുടി സ്വദേശി പി എൽ ജേക്കബ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐയോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റൊ കേസ് അന്വേഷിക്കണം എന്നാണ് ഇദ്ദേഹം ഹർജിയുടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ 2014-ൽ പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി ബാർ മുതലാളിമാരുടെ സംഘടനയിൽ നിന്ന് കോഴവാങ്ങിയെന്ന കേസ് രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ വിവാദമായിരുന്നു. പൂട്ടിയ ബാറുകൾ തുറക്കുന്നതിനായി മന്ത്രി കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതേ തുടർന്ന് 2014 ഡിസംബർ 10ന് മാണിയെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

 

OTHER SECTIONS