ബാറുകൾ അടഞ്ഞുതന്നെ കിടക്കും; എക്സൈസ് കമ്മീഷണറുടെ ശുപാർശ തള്ളി

By Web Desk.19 09 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല. ബാറുകൾ തുറക്കുന്നത് കോവിഡ് വ്യാപനം വർധിപ്പിക്കുമെന്ന് പ്രതിപക്ഷം ശക്തമായ ആരോപണം ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാറിൽ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാൻ അനുമതി നൽകണമെന്ന എക്സൈസ് കമ്മീഷണറുടെ ശുപാർശ തള്ളിയത്. മാർച്ചിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ബാറുകൾ അടച്ചുപൂട്ടേണ്ടിവന്നത്. ബാറുകള്‍ വഴി ഇപ്പോള്‍ പാഴ്സലായാണ് മദ്യം വില്‍ക്കുന്നത്. എന്നാൽ രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രം പ്രവര്‍ത്തിക്കാം എന്നും ഒരു മേശയില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാം തുടങ്ങിയ നിയന്ത്രണങ്ങൾ അനുവദിച്ചുകൊണ്ട് ബാറുകൾ തുറക്കാൻ അനുവദിക്കണമെന്നാണ് എക്സൈസ് കമ്മീഷണർ ശുപാർശ നൽകിയത്.

 

OTHER SECTIONS